---
title: "  ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം...! അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: " Kerala Rain Alert Yellow Alert In Four Districts IMD Warning Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383428/ kerala-rain-alert-yellow-alert-four-districts-imd-warning"
published_at: "2026-09-19T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae4d27abe53_kerala-rain-alert-yellow-alert-four-districts-imd-warning.jpg"
keywords: ["Kerala Rain Alert", "Yellow Alert Kerala", "IMD Warning", "Kerala Weather Today", "Heavy Rain Alert"]
---

#   ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം...! അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** ** **സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

** **സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും.

തുടർന്ന് തിങ്കളാഴ്ചയും (21/09/2026) മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. അന്നേദിവസം കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

English Summary:

Central Meteorological Department warns of heavy rain in state. In wake of heavy rain, yellow alert has been declared in various districts for next two days. Today rain warning is in Pathanamthitta, Kottayam, Idukki, Ernakulam districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383428/ kerala-rain-alert-yellow-alert-four-districts-imd-warning)